Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakshmipriya

ലക്ഷ്മിപ്രിയക്കെതിരായ പരാതി: അന്‍സിബ നേരിട്ടെത്തി മൊഴി നല്‍കണം

ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​ന്‍​സി​ബ ഹ​സ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. അ​ടു​ത്ത മാ​സം 29ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് അ​ന്‍​സി​ബ​യോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ല​ക്ഷ്മി​പ്രി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ആ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്‍​സി​ബ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ല്‍ ചെ​യ്ത​ത്.

അ​ന്‍​സി​ബ​യു​ടെ പ​രാ​തി മാ​ന​ന​ഷ്ട​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണെ​ന്നും കേ​സെ​ടു​ക്കാ​ന്‍ ആ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ത​ന്‍റെ പ​രാ​തി മാ​ന​ന​ഷ്ട​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത​ല്ലെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന് കേ​സ് എ​ടു​ക്ക​ണ​ണെ​ന്നും അ​ന്‍​സി​ബ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​രാ​തി ന​ല്‍​കി​യി​ട്ടും കേ​സ് എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും അ​ന്‍​സി​ബ നി​യ​മ പോ​രാ​ട്ടം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്കും പാ​ലാ​രി​വ​ട്ടം എ​സ്എ​ച്ച്ഒ​യ്ക്കു​മെ​തി​രെ​യാ​ണ് അ​ന്‍​സി​ബ എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ല​ക്ഷ്മി​പ്രി​യ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നു​കാ​ട്ടി പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ല​ക്ഷ്മി​പ്രി​യ​യ്ക്കും ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​നു​മെ​തി​രെ ജൂ​ണ്‍ 26ന് ​ആ​ണ് അ​ന്‍​സി​ബ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ചാ​ന​ലി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Latest News

Corehub Up